Orphanage

A home of love, care, and education for orphaned children

Download Application Form

About

പുതുതലമുറ വൈജ്ഞാനിക സാമൂഹിക മേഖലകളിൽ കാലത്തിനൊത്ത് മുന്നേറിക്കൊണ്ടിരിക്കുമ്പോൾ നമുക്കിടയിലെ അനാഥരും അഗതികളുമായ കുട്ടികൾക്ക് കാലത്തിനൊത്ത മത ഭൗതിക വിദ്യഭ്യാസവും അതോടൊപ്പം അവരുടെ വസ്ത്രം, ഭക്ഷണം, താമസം, ചികിത്സ മുതലായ എല്ലാ ചിലവുകളും ഏറ്റെടുത്ത് നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ഈ സ്ഥാപനം.

സ്ഥാപനത്തിൽ നിലവിൽ നാൽപ്പതോളം കുട്ടികൾ താമസിച്ച് പഠിച്ചുകൊണ്ടിരിക്കുന്നു.

അഡ്മിഷൻ വിവരങ്ങൾ:

  • അനാഥർക്ക്: സ്കൂൾ 5 മുതൽ 8 വരെയുള്ള ക്ലാസുകൾ
  • അഗതികൾക്ക്: 5, 6 ക്ലാസുകൾ

മത ഭൗതിക വിദ്യഭ്യാസം നൽകുന്നതോടൊപ്പം മതപരമായ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയും പരിശീലനവും നൽകി തീർത്തും ഇസ്ലാമികമായ ചിട്ടയിലും ചുറ്റുപാടിലും വളരാനുള്ള സാഹചര്യമാണ് സ്ഥാപനം ഒരുക്കിക്കൊടുക്കുന്നത്.

വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളുടെ സാർവത്രിക പുരോഗതിയും ലക്ഷ്യംവെച്ച് ലൈബ്രറിയും ആഴ്ച്ചതോറും സാഹിത്യസമാജവും നടത്തിക്കൊണ്ടിരിക്കുന്നു.

അതിനു പുറമെ പഠനയാത്രകളും മറ്റു മത്സര പരിപാടികളും സൗജന്യമായി നടത്തിക്കൊണ്ടിരിക്കുന്നു.

"അനാഥരെ സംരക്ഷിക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കും"

- ഹദീസ്

Orphanage Address

2W6C+2WV
Kundoor, Nannambra
Malappuram, Kerala
676508

Email

thasqeefmedia@gmail.com

Phone

+91 97466 75758

Send Us a Message