Quran Memorization Program
A dedicated institution for Quran memorization and Islamic education
Download Application Formവിശുദ്ധ ഖുർ ആൻ മനപ്പാഠമാക്കാൻ മർകസിനുകീഴിൽ മുഹമ്മദലി ശിഹാബ് തങ്ങൾ ഹിഫ്ളുൽ ഖുർആൻ കോളേജ് 2010 ജനുവരി 1 ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത‌് തുടങ്ങിയതാണ്.
മൂന്ന് വർഷത്തിനുള്ളിൽ ഖുർആൻ മനപ്പാഠമാക്കാനുള്ള പുതിയ സിലബസ് പ്രകാരമുള്ള പദ്ധതി വളരെ വിജയകരമായി മുന്നേറികൊണ്ടിരിക്കുന്നു. അനവധി വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കുകയും നാൽപ്പതോളം കുട്ടികൾ വളരെ നല്ല രീതിയിൽ ഖുർആൻ മനപ്പാഠമാക്കികൊണ്ടിരിക്കുകയുമാണിന്ന്. അവർക്ക് തഹ്‌ഫീളുൽ ഖുർആനിനോടൊപ്പം മതപരമായ കാര്യങ്ങളിൽ നല്ല പരിശീലനവും ശിക്ഷണവും നൽകികൊണ്ടിരിക്കുന്നു. ഭക്ഷണവും താമസവും മറ്റു അത്യാവശ്യ പരിചരണങ്ങളും സ്ഥാപനം നിർവഹിച്ചുകൊണ്ടിരിക്കുന്നു.
മദ്രസ 4-ാം തരം പാസായ കുട്ടികളിൽ നിന്നുള്ള അപേക്ഷകൾ പരിഗണിച്ച് വളരെ ശാസ്ത്രീയമായ സെലക്ഷൻ പരീക്ഷകളിലൂടെയാണ് യോഗ്യരായ കുട്ടികൾക്ക് സ്ഥാപനത്തിലേക്ക് അഡ്മിഷൻ നൽകുന്നത്.
ഹിഫ്ള് പൂർത്തീകരിച്ച ശേഷം മർകസ് അറബികോളേജിലേക്ക് സെലക്ഷൻ നൽകുകയും മതപഠനത്തോടൊപ്പം ഭൗതിക മേഖലകളിൽ ബിരുദവും നൽകി നമ്മുടെ മക്കളെ ആധുനികലോകത്ത് സമുദായത്തിനും സമൂഹത്തിനും ഉപകരിക്കുന്ന ഒരു പണ്ഡിതനാക്കി മാറ്റിയെടുക്കുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ....
"നിങ്ങളിൽ ഉത്തമർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്"
- നബി വചനം
2W6C+2WV
Kundoor, Nannambra
Malappuram, Kerala
676508
thasqeefmedia@gmail.com
+91 97466 75758